08:22pm 21 July 2026
NEWS
മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി 56 ദിവസം പ്രായമായ നവജാത ശിശു മരിച്ചു .
20/07/2026  06:11 PM IST
സണ്ണി ലുക്കോസ്
മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി 56 ദിവസം പ്രായമായ നവജാത ശിശു മരിച്ചു .

പാലക്കാട് കാരാകുറുശ്ശി പള്ളിക്കുറുപ്പ് പുലാക്കല്‍ ഷെഫീഖ് ഹസീന ദമ്പതികളുടെ ആണ്‍കുട്ടിയാണ് മരിച്ചത്.അമ്മ പാല്‍ നല്‍കിയ ശേഷം കിടത്തിയ കുട്ടി അല്പസമയത്തിനകം അസ്വസ്ഥത പ്രകടിപ്പിക്കുകയായിരുന്നു. ഉടൻ തന്നെ ബന്ധുക്കള്‍ കുട്ടിയെ മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലും തുടർന്ന് വിദഗ്ദ്ധ ചികിത്സയ്ക്കായി പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹസീനയുടെ ഇരട്ടക്കുട്ടികളില്‍ ഒരാളാണ് മരിച്ച ആണ്‍കുട്ടി

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Palakkad
img